ഹിന്ദു കലണ്ടറിൽ, ശുഭ മുഹൂർത്തം ഇന്നിൽ എല്ലാ ജോലികളും, മംഗളകരവും ആകും. ദിവസത്തിലെ എല്ലാ ശുഭകരമായ സമയത്തെക്കുറിച്ചുള്ള വിവരങ്ങൾ ആസ്ട്രോസേജിൽ വിവരിക്കുന്നു.
ഹിന്ദു വിശ്വാസപ്രകാരം ശുഭമുഹൂർത്തം കണക്കിലെടുത്ത് ഏതൊരു ജോലിയും ചെയ്താൽ അത് കൂടുതൽ ഐശ്വര്യഫലദായകവുമാകും അതുകൊണ്ടാണ് തന്നെ വിവാഹം, ഗൃഹപ്രവേശം, അന്നപ്രാശം, മുണ്ഡനം, കർണവേദന ചടങ്ങുകൾ തുടങ്ങിയവ ശുഭമുഹൂർത്തം നോക്കിയതിന് ശേഷം നടത്തുന്നു.
വിവിധ വിശ്വാസങ്ങളുള്ള ആളുകൾക്കിടയിൽ ധാരാളം തർക്കങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഈ ശുഭ മുഹൂർത്തത്തിന്റെ പ്രാധാന്യം അവന്റെ ചിന്തയെയും, വിശ്വാസത്തെയും ആശ്രയിച്ചിരിക്കുന്നു. ഗ്രഹങ്ങളുടെയും, രാശികളുടെയും സ്വാധീനത്താൽ നമുക്ക് അനുകൂല ഊർജ്ജം ലഭിക്കും. ഈ സമയത്ത്, ഏതെങ്കിലും ജോലി ആരംഭിക്കുകയോ, മംഗളകരമായ ജോലികൾ ചെയ്യുകയോ ചെയ്താൽ, അത് വിജയകരമാകും.
ഒരു ദിവസത്തിൽ ആകെ 30 മുഹൂർത്തങ്ങൾ ഉണ്ട്. ശുഭ മുഹൂർത്തങ്ങളും, അതുപോലെ അശുഭ മുഹൂർത്തങ്ങളും ഉണ്ട്. ഒരു മംഗളകരമായ ജോലി ചെയ്യാനോ, പുതിയ ജോലി ആരംഭിക്കാനോ ഉള്ള സമയം കണക്കാക്കുന്നതിന് മുമ്പ്, ദിവസത്തിലെ അശുഭ സമയം അറിയേണ്ടതും ആവശ്യമാണ്, കാരണം ഇത്തരം സമയത്ത് അവ ചെയ്യാതിരിക്കുന്നതാണ് അനുകൂലം.
ദിവസത്തിലെ എല്ലാ മുഹൂർത്തത്തിന്റെയും പേരുകൾ: രുദ്ര, അഹി, മിത്ര, പിതല, വസു, വരാഹ, വിശ്വദേവ, വിധി, സാത് മുഖി, പുരുഹൂത, വാഹിനി, നക്തങ്കര, വരുണ, ആര്യമ, ഭാഗ, ഗിരീഷ്, അജപദ, അഹിർ, ബുദ്ധ്യ, പുഷ്യ, അശ്വിനി, യമ, അഗ്നി, വിധാത്, കാണ്ഡ, അദിതി, ജീവ/അമൃത, വിഷ്ണു, യുമിഗദ്യുതി, ബ്രഹ്മാവ്, സമുദ്രം എന്നിവയാണ്.
ഹിന്ദുമത പ്രകാരം മുഹൂർത്തത്തിന് വളരെ പ്രാധാന്യമുണ്ട്. ഇന്നത്തെ ശുഭ മുഹൂർത്തം കണ്ടെത്തുന്നതിന്, ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനം കണക്കാക്കുന്നു, അതിനുശേഷം, ദിവസത്തെ ശുഭ മുഹൂർത്തം നിർണ്ണയിക്കുന്നു. സനാതന ധർമ്മ പ്രകാരം, ഏതെങ്കിലും മംഗളകരമായ ജോലിയോ, പുതിയ ജോലിയോ ആരംഭിക്കുന്നതിന് മുമ്പ്, അന്നത്തെ ശുഭ മുഹൂർത്തം മനസ്സിലാക്കണം.
പ്രസ്തുത ദിവസത്തെ ശുഭ മുഹൂർത്തം കണ്ടതിന് ശേഷം എന്തെങ്കിലും മംഗള കർമ്മങ്ങൾ ചെയ്താൽ അത് നമ്മുടെ ജീവിതത്തിന് സന്തോഷം നൽകുമെന്ന് ആണ് വിശ്വാസം. ജോലി തടസ്സങ്ങളില്ലാതെ പൂർത്തിയാക്കുകയും ജീവിതത്തിൽ വിജയം നേടാനും ഇത് കാരണമാകുന്നു.
ശുഭ മുഹൂർത്തം കണക്കാക്കി ചില മംഗള കർമ്മങ്ങൾ ചെയ്യുമ്പോൾ അത് വിജയം പ്രധാനം ചെയ്യും. എന്നിരുന്നാലും, ഈ മുഹൂർത്തങ്ങളിൽ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ, പലപ്പോഴും വിപരീത ഫലത്തെ വന്നുചേരും. അതിനാൽ, നിങ്ങൾ ഇന്ന് ശുഭ മുഹൂർത്തം കണ്ടെത്തുമ്പോൾ, അറിവുള്ള ജ്യോതിഷിയെ മാത്രം സമീപിച്ച് മനസ്സിലാക്കേണ്ടതാണ്. വിവാഹം, മുണ്ഡനം, ഗൃഹപ്രവേശം തുടങ്ങിയ ശുഭകരമായ ജോലികൾക്കായി നിങ്ങൾ ഒരു ശുഭ മുഹൂർത്തം അനേഷിക്കുന്നവർ, ഒരു നല്ല ജ്യോതിഷിയെ സമീപിക്കുക.
നമ്മുടെ പരമ്പരാഗത സംസ്‌കാരത്തിൽ നിന്നും വേരുകളിൽ നിന്നും നാം ഇന്ന് അകന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ, ഇന്നത്തെ ശുഭ മുഹൂർത്തത്തിൽ വിശ്വസിക്കുന്നവരെ അന്ധവിശ്വാസവും മറ്റും ആയി കണക്കാക്കുന്നു. എന്നിരുന്നാലും, ശുഭ മുഹൂർത്തത്തിൽ ചെയ്ത പ്രവർത്തനങ്ങളുടെ വിജയം ആർക്കും നിഷേധിക്കാനാവില്ല. നമ്മൾ എത്ര മാറി എന്ന് പറഞ്ഞാലും, ചില കാര്യങ്ങളിൽ വിശ്വാസം നിലനിർത്തുകയും, ജീവിതകാലം മുഴുവൻ അവ പിന്തുടരുകയും ചെയ്യുന്നുണ്ട് എന്ന് തന്നെ പറയാം.
ഇന്നത്തെ ശുഭ മുഹൂർത്തവും അത്തരത്തിലുള്ളതാണ്. പ്രധാനപ്പെട്ടതോ പുതിയതോ ആയ ജോലികൾ ആരംഭിക്കാൻ പലരും ശുഭ മുഹൂർത്തം കണക്കാക്കുന്നതും ഇതുകൊണ്ടായിരിക്കാം, ഇന്നത്തെ ശുഭ മുഹൂർത്തം അനുസരിച്ച് എന്തെങ്കിലും ജോലി ചെയ്താൽ അത് എല്ലാ സന്തോഷവും, വിജയവും, സമൃദ്ധിയും പ്രധാനം ചെയ്യും.
ആസ്ട്രോസേജിന്റെ ശുഭ മുഹൂർത്തത്തിന്റെ പേജിൽ, എല്ലാ ദിവസത്തെയും ശുഭ മുഹൂർത്തവും, അഭിജിത്ത് മുഹൂർത്തവും മറ്റും ആയി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ ഞങ്ങൾ നിങ്ങൾക്ക് ലഭ്യമാക്കുന്നു. ഈ പേജിന്റെ സഹായത്തോടെ, നിങ്ങളുടെ ജീവിതത്തിൽ ശുഭ മുഹൂർത്തം ശരിയായി വിനിയോഗിക്കാവുന്നതാണ്.