• Talk To Astrologers
  • Brihat Horoscope
  • Personalized Horoscope 2024
  1. Lang :

ഇന്നത്തെ വ്രതം: ഇന്നത്തെ വ്രതം എന്താണ്?

ആസ്ട്രോസേജിന്റെ ഇന്നത്തെ വ്രതം പേജ് ഒരു പ്രത്യേക ദിവസം ആചരിക്കുന്ന വ്രതാനുഷ്ഠാനത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. ഹിന്ദു പഞ്ചാംഗമനുസരിച്ച് ഇന്ന് ഏത് വ്രതമാണ് ആചരിക്കുന്നതെന്നും അതിന്റെ പ്രാധാന്യം എന്താണെന്നും നമ്മുക്ക് നോക്കാം.

Today Festival

വൈവിധ്യങ്ങളുടെ രാഷ്ട്രമാണ് ഇന്ത്യ. വ്യത്യസ്ത ജാതികളിലും, സംസ്‌കാരങ്ങളിലും, വിശ്വാസങ്ങളിലും, മതങ്ങളിലും പെട്ട ആളുകൾ ഐക്യത്തോടെ ജീവിക്കുന്ന ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. മതത്തിലും സംസ്‌കാരത്തിലും ഇത്രയേറെ വൈവിധ്യങ്ങളുള്ള രാഷ്ട്രത്തിന്റെ ഒരു ജനതയ്ക്ക് വ്രതാനുഷ്ഠാനങ്ങളുടെയും, ആഘോഷങ്ങളുടെയും നീണ്ട ഒരു നിര തന്നെ ഉണ്ടാകും.

ഹിന്ദുമതത്തിൽ, ഈ മതത്തിൽ വ്രതത്തിന് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. വ്യത്യസ്ത തീയതികളിൽ വ്യത്യസ്ത വ്രതകളും ഉത്സവങ്ങളും ആചരിക്കപ്പെടുന്നു. ഈ സംഭവങ്ങൾ വിവിധ ദൈവങ്ങൾക്ക് സമർപ്പിക്കപ്പെട്ടതാണ്.എല്ലാ മാസവും ഏകാദശി, പൂർണിമ, പ്രദോഷം, മാസിക ശിവരാത്രി, അമാവാസി, ചതുർത്ഥി എന്നിവ അനുഷ്ഠിക്കുന്നു. ഈ വ്രതങ്ങൾ രാശികാർക്ക് ദേവീദേവന്മാരുടെ അനുഗ്രഹങ്ങൾ പ്രാപ്തമാക്കാൻ സഹായിക്കുന്നു. ഇന്നത്തെ വ്രതാനുഷ്ഠാനത്തെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്, എന്നാൽ തിരക്കേറിയ കാരണങ്ങളാൽ നമ്മൾ പലപ്പോഴും അത് മറക്കുന്നു. എന്നാൽ ആസ്ട്രോസേജ് നിങ്ങളെ പഈ പ്രത്യേക പേജിലൂടെ എല്ലാ ദിവസത്തെയും വ്രതത്തെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്കായി ഇവിടെ സമർപ്പിക്കുന്നു.

ഇന്നത്തെ വ്രതവും, ഹിന്ദു പഞ്ചാംഗവും

ഹിന്ദു പഞ്ചാംഗത്തിൽ വ്രതകളേയും, ഉത്സവങ്ങളേയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുന്നു. സനാതന ധർമ്മപ്രകാരമുള്ള വ്രതങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവ പഞ്ചാംഗത്തിന്റെ അഞ്ച് ഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ്, അവ - ദിവസം, തിഥി, നക്ഷത്രം, യോഗ, കരണം എന്നിവയാണ്. അതിനാൽ, ഏതെങ്കിലും ദിവസം വ്രതം അനുഷ്ഠിക്കുമ്പോൾ എന്തെങ്കിലും തെറ്റുകൾ ഉണ്ടാകാതിരിക്കാൻ, ആസ്ട്രോസേജ്-ന്റെ ഈ പേജ് നോക്കൂ, ഇവിടെ ഞങ്ങൾ ഓരോ ദിവസവും, വ്രതാനുഷ്ഠാനങ്ങളെയും ഉത്സവങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പ്രതിപാദിക്കുന്നു.

ഇന്നത്തെ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങൾ

ആഗ്രഹപൂർത്തീകരണത്തിനായാണ് പ്രധാനമായും വ്രതം അനുഷ്ഠിക്കുന്നത്, എന്നാൽ അവ ആചരിക്കുമ്പോൾ ചില കാര്യങ്ങൾ പാലിക്കേണ്ടതാണ്. സനാതന ധർമ്മ പ്രകാരം വ്രതാനുഷ്ഠാനത്തിൽ ദാനധർമ്മങ്ങൾ ചെയ്യണം. വ്രതാനുഷ്ഠാനത്തിന്റെ അടുത്ത ദിവസം നിങ്ങളുടെ കഴിവിനനുസരിച്ച് പാവപ്പെട്ടവർക്കോ, ബ്രാഹ്മണർക്കോ ദാനങ്ങൾ നാല്‌കേണ്ടതാണ്. അങ്ങനെ ചെയ്യുന്നതിലൂടെ, ഒരു വ്യക്തിക്ക് വ്രതാനുഷ്ഠാനത്തിന്റെ ഫലങ്ങൾ വർദ്ധിപ്പിക്കും. വ്രതാനുഷ്ഠാന കാര്യങ്ങളെ കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ശരിയായ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.

ഇന്നത്തെ വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യം

വ്യത്യസ്ത വ്രതാനുഷ്ഠാനങ്ങൾ വ്യത്യസ്ത ദൈവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏകാദശി വ്രതം ഭഗവാൻ മഹാവിഷ്ണുവിനായി സമർപ്പിക്കുകയും, എല്ലാ ആഗ്രഹങ്ങളുടെയും വിജയത്തിനും പൂർത്തീകരണത്തിനുമായി ആചരിക്കുകയും ചെയ്യുന്നുസഫലീകരണത്തിനായാണ് വ്രതം അനുഷ്ഠിക്കുന്നത്. പൂർണിമ വ്രതത്തിന് ദാനം, ജപം, ധ്യാനം എന്നിവയ്ക്ക് വളരെ പ്രാധാന്യമുണ്ട്. പ്രദോഷ വ്രതം ഭഗവാൻ പരമശിവനും, പാർവതി ദേവിക്കും ആയി ആചരിക്കുന്ന വ്രതമാണ്. ഈ വ്രതാനുഷ്ഠാനം അനുഷ്ഠിക്കുന്നത് വഴി വ്യക്തിയിൽ ധൈര്യവും, ക്ഷമയും ശക്തിയും വർദ്ധിക്കും. മാസ ശിവരാത്രി വ്രതം ഭഗവാൻ ശിവന് സമർപ്പിക്കുന്നു. മഹാശിവരാത്രി വർഷത്തിലൊരിക്കൽ ആഘോഷിക്കപ്പെടുന്നു, എന്നാൽ മാസ ശിവരാത്രി എല്ലാ മാസവും ആചരിക്കുന്നു. അമാവാസി വ്രതത്തിൽ നമ്മൾ നമ്മുടെ പൂർവികരെ ഓർക്കുന്നു. ഒരാളുടെ ജാതകത്തിൽ പിതൃദോഷം ഉണ്ടെങ്കിൽ, അമാവാസി വ്രതം ആചരിക്കുന്നത് നല്ലതാണ്. സങ്കഷ്ടി ചതുർത്ഥി വ്രതം ഭഗവാൻ ഗണപതിക്കായി സമർപ്പിക്കുന്നു. ഈ വ്രതം അനുഷ്ഠിക്കുന്ന വ്യക്തിയുടെ ബുദ്ധി, ശക്തി, വിവേ കം എന്നിവ ഉയരുന്നു.

ഇന്നത്തെ വ്രതത്തെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്കായി സമർപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ വിജയകരവും അത് നിങ്ങൾക്ക് സഹായകരവുമായെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഭാവിയിലും കൂടുതൽ നല്ല വിവരങ്ങളുമായി ഞങ്ങൾ വീണ്ടും വരുന്നതാണ്.

AstroSage on Mobile ALL MOBILE APPS

AstroSage TV SUBSCRIBE

      Buy Gemstones

      Best quality gemstones with assurance of AstroSage.com

      Buy Yantras

      Take advantage of Yantra with assurance of AstroSage.com

      Buy Navagrah Yantras

      Yantra to pacify planets and have a happy life .. get from AstroSage.com

      Buy Rudraksh

      Best quality Rudraksh with assurance of AstroSage.com