ഇന്നത്തെ ചന്ദ്രൻ ഉദിക്കുന്ന സമയം വ്യാഴം,പഞ്ചാംഗത്തിൽ New Delhi, India

ചന്ദ്രോദയം : ചന്ദ്രോദയം ഇല്ല
ചന്ദ്രാസ്തമനം : 09:26:00

ഇന്നത്തെ ചന്ദ്രൻ ഉദിക്കുന്ന സമയം തിങ്കള്‍, ഏപ്രിൽ 29, 2024 പഞ്ചാംഗത്തിൽ New Delhi, India

സൗരയൂഥത്തിലെ ഒരു സാധാരണ സംഭവമാണ് ചന്ദ്രോദയം. ചന്ദ്രൻ ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ആ നിമിഷത്തെ ചന്ദ്രോദയം എന്ന പറയുന്നു.ഉത്സവങ്ങളുടെയും, ആചാരങ്ങളുടെയും വ്രതങ്ങളുടെയും അടിസ്ഥാനനത്തിൽ ഭക്തരുടെ മനസ്സിൽ ചന്ദ്രോദയം എപ്പോഴാണെന്ന അടിസ്ഥാന ചോദ്യം ഉയരാം. ഹിന്ദു സംസ്‌കാരപ്രകാരം ചന്ദ്രനെ ഒരു ആരാധനാമൂർത്തിയായിട്ടാണ് കണക്കാക്കുന്നത്. കാർവാചൗത്, ത്രയോദശി പോലുള്ള ആചാരങ്ങളിൽ ചന്ദ്രോദയത്തിന് അത്ര പ്രാധാന്യം നൽകുന്ന ഉത്സവങ്ങങ്ങാളാണ്. ചന്ദ്രൻ ജീവിതം സൃഷ്ഠിക്കുക മാത്രമല്ല ജീവിത ചക്രം പാലിച്ചു പോരുന്നതിനും സഹായിക്കുന്ന ഒന്നാണ്. മനഃശക്തിയും അഭിവൃദ്ധിയും നിലനിർത്തുന്ന ഒരു ദൈവിക ശക്തി എന്നത് മാത്രമല്ല സമൃദ്ധിയും സന്തോഷവും ഉയർത്തുന്നതിന് ചന്ദ്രൻ ഒരു അവിഭാജ്യഘടകമാണെന്ന് പറയാം. പ്രകൃതിദത്തമായി ചന്ദ്രനെ അമ്മയായി കണക്കാക്കുന്നു, ഇത് ഭൂമിയുടെ സംരക്ഷകനായും, രക്ഷകനായും ദൈവികതയുള്ളതായും കണക്കാക്കി പോരുന്നു.

ജ്യോതിഷപ്രകാരം ചന്ദ്രന്റെ സ്ഥാനവും പ്രാധാന്യവും.

വേദ ജ്യോതിഷ പ്രകാരം, ചന്ദ്രൻ സ്വാഭാവിക അനുകൂല ഗ്രഹമാണ്. ഭാഗവത പുരാണ പ്രകാരം, ചന്ദ്രൻ മഹാഋഷി അത്രി അനസൂയ ഇവരുടെ മകനാണ്. ചന്ദ്രന്റെ വസ്ത്രം, രഥം, കുതിരകൾ എന്നിവ വെള്ള നിരത്തിലുള്ളതാണ്. ചന്ദ്രൻ സ്നേഹം, സൗന്ദര്യം എന്നിവയെ പ്രതിനിധാനം ചെയ്യുന്നു, കവികൾ പൂർണ്ണ ചന്ദ്രനെ സ്ത്രീ സൗന്ദര്യവുമായി താരതമ്യം ചെയ്യുന്നു.

ഗ്രഹങ്ങളിൽ വെച്ച് ചെറുതായ ചന്ദ്രന് മനുഷ്യരാശിയിൽ കൂടുതലായി സ്വാധീനം ചെലുത്താൻ കഴിയും. സ്ത്രീകളുടെ ആർത്തവചക്രം ചന്ദ്രനാൽ നിയന്ത്രിക്കപ്പെടുന്ന എന്ന് വിശ്വസിക്കുന്നു. ചന്ദ്രൻ വെള്ളവുമായി ബന്ധപ്പെട്ട ഘടകമായതുകൊണ്ട് തന്നെ അതിന്റെ ഗുരുതാകർഷണത്വം സമുദ്രത്തിന്റെ ഒഴുക്കിനെ സ്വാധീനിക്കുന്നു. ചന്ദ്രൻ ഭൂമിയിൽ നിന്ന് വളരെ ദൂരെ ആയതുകൊണ്ട് തന്നെ ഗതിമാറ്റം അതിരുകടക്കുന്നില്ല. ചന്ദ്രൻ ഇന്നത്തേതിനേക്കാൾ 20 മടങ്ങ് അടുത്താണെങ്കിൽ അതിന്റെ ഗുരുതാകർഷണം ഇന്നത്തതിനേക്കാൾ 400 മടങ്ങ് ശക്തമായിരിക്കും.

ഹിന്ദു വിശ്വാസപ്രകാരം ചന്ദ്രൻ ശുഭകരമാണ്, ചന്ദ്രനെ രാത്രി കണ്ടതിനു ശേഷം മാത്രമാണ് സ്ത്രീകൾ അവരുടെ വ്രതം മുറിക്കുന്നത്. ഹിന്ദു കലണ്ടർ അനുസരിച്ച്, ചന്ദ്രനുമായി ബന്ധപ്പെട്ട് ചന്ദ്രനുമായി ബന്ധപ്പെട്ട് ചില പ്രത്യേക വ്രതങ്ങൾ ഉണ്ട്. വേദ ജ്യോതിഷ പ്രകാരം, ചന്ദ്രൻ ലഗ്നഭാവത്തിന്റെ അധിപനാണ്. ചന്ദ്ര രാശി ജാതകത്തിൽ ചന്ദ്രന്റെ സ്ഥാനം ലഗ്ന ഭാവമായി കണക്കാക്കുന്നു, അതിന് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യും.

ചന്ദ്രൻ ദക്ഷ മഹാരാജാവിന്റെ 27 പെണ്മക്കളെയാണ് വിവാഹം കഴിച്ചത്, അതിനെ 27 നക്ഷത്രങ്ങൾ അല്ലെങ്കിൽ നക്ഷത്ര സമൂഹമായി കണക്കാക്കുന്നു. പുരാണങ്ങൾ അനുസരിച്ച്, ബുധൻ ചന്ദ്രന്റെ മകനായി അറിയപ്പെടുന്നു, അത് താരയിൽ നിന്നാണ് ഉത്ഭവിച്ചത്. ചന്ദ്രന്റെ ജീവിത കാലഘട്ടം 10 വർഷമാണ്, കൂടാതെ അതിന്റെ അധിപഗ്രഹം കർക്കിടകരാശിയാണ്. ചന്ദ്രന്റെ അനുകൂല വശങ്ങൾ സന്തോഷം, ഉത്സാഹം, മാനസിക സ്ഥിരത എന്നിവയാണ് എന്നാൽ അതിന്റെ പ്രതികൂല വശങ്ങൾ സമ്മർദ്ദം, മാന്ദ്യം, വേർപാട്, ഉൾഭീതി, ആത്മഹത്യാപരം, അശുപാപ്തി വിശ്വാസം എന്നിവ ഉൾകൊള്ളും.

എന്താണ് ആസ്ട്രോസേജ് വാഗ്ദാനം ചെയ്യുന്നത്?

ആസ്ട്രോസേജിൽ ഏതൊരുപട്ടികയും തയ്യാറാക്കുമ്പോൾ ഭൂമിശാസ്ത്രപരമായി വ്യത്യസ്ത നഗരങ്ങളുടെ സ്ഥാനം മനസ്സിൽ കാണുന്നു, അതുകൊണ്ടാണ് ചന്ദ്രോദയ സ്ഥാനവും സമയവും കൂടുതൽ കൃത്യവും വിശ്വസിനീയവുമാകുന്നത്. ചന്ദ്ര രാശി കാൽകുലേറ്റർ സഹായത്തോടെ നിങ്ങൾക്ക് പ്രത്യേക ആഘോഷങ്ങൾ, ആചാരങ്ങൾ, ഉത്സവങ്ങൾ, അതിൽ ചന്ദ്രോദയത്തിന്റെ സമയം, ഇന്ന് എപ്പോഴാണ് ചന്ദ്ര ഉദിക്കുന്നത് എന്നീ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും.

First Call Free

Talk to Astrologer

First Chat Free

Chat with Astrologer